കാസർകോട്, ഐ. സി. എ. ആർ - സി. പി. സി. ആർ. ഐ. യിൽ അഗ്രി-എക്സ്പോ 2018 പൊതുജനങ്ങൾക്കായി തുറന്നു നൽകിയിരിക്കുന്നു

Print

 

കാസർഗോഡ്, ജനുവരി 5: അഗ്രി എക്സ്പോ -2018 എന്ന പേരിലുള്ള കാർഷിക പ്രദർശനം 5-1-2018 ന്  സി.  പി. സി. ആർ. ഐ. യിൽ  ബഹുമാനപ്പെട്ട റവന്യൂ മന്ത്രി  ശ്രീ. ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സി. പി. സി. ആർ. ഐ. യിൽ വെച്ചു നടന്ന ഔപചാരിക ചടങ്ങിൽ 250 ഓളം കർഷകരെ അദ്ദേഹം അഭിസംബോദന ചെയ്തു. ഗവേഷണ സ്ഥാപനങ്ങളിൽ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ കർഷകരിലേക്ക് എത്താൻ ഇതുപോലുള്ള കാർഷിക മേളകൾ ആവശ്യമാണെന്ന് ബഹുമാനപ്പെട്ട മന്ത്രി ചൂണ്ടിക്കാട്ടി. വായ്പ തിരിച്ചടക്കാൻ കർഷകർക്ക് വിവിധ കീടങ്ങളും രോഗങ്ങളും ഉണ്ടാക്കുന്ന വെല്ലുവിളികളും, പ്രതികൂലമായ പാരിസ്ഥിതിക സാഹചര്യങ്ങളും അതിജീവിക്കേണ്ടതുണ്ട്. ഇവിടെയാണ് ഗവേഷണ സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നത്. കാർഷിക ഉത്പാദനം, സംഭരണം, സംസ്കരണം, വിപണനം തുടങ്ങിയ മേഖലകളിൽ കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ നിയന്ത്രിക്കുന്നതിന് ഗവൺമെന്റ് നിലപാട് എടുക്കേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളിൽ രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗം മൂലമുണ്ടായ പ്രധാന പ്രശ്നങ്ങൾ നേരിടാൻ ജൈവ കൃഷി ആവശ്യമാണെന്ന് അദ്ദേഹം  ചൂണ്ടിക്കാട്ടി. കീടനാശിനികളുടെ അശാസ്ത്രീയമായ ഉപയോഗം മൂലം ജില്ലയിൽ ഉണ്ടായ ദുരന്തങ്ങളെ മറികടക്കാൻ ജൈവകൃഷിയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

കാസർഗോഡ്  ജില്ലയിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർ, ശ്രീമതി. ടി. ആർ. ഉഷാദേവി സാങ്കേതിക വിദ്യകൾ കർഷകരിലേക്ക് എത്തിക്കുന്നതിൽ അഗ്രി എക്സ്പോയുടെയും ആത്മയുടെയും പങ്ക് വിശദീകരിച്ചു. ഫലവത്തായ പഠനാനുഭവത്തിനായി കർഷകരോട് അഗ്രി എക്സ്പോയുടെ ഭാഗമാകാൻ ആവശ്യപ്പെട്ടു.

ഐ. സി. എ. ആർ -സി. പി. സി. ആർ. ഐ. യുടെ ഐ.എം.സി. അംഗം ശ്രീ സുരേഷ് കുമാർ ഷെട്ടി തേങ്ങ പോലുള്ള ചരക്കുകളുടെ ഇപ്പോഴത്തെ വില വർദ്ധന കർഷകർക്ക് പ്രോത്സാഹനം നൽകുന്നുവെന്നും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.

ഐ. സി. എ. ആർ -സി. പി. സി. ആർ. ഐ. ഡയറക്ടർ ഡോ. പി. ചൗടപ്പ സ്വാഗതവും, അഗ്രി എക്സ്പോ -2018 ന്റെ കൺവീനർ ഡോ. സി. തമ്പാൻ നന്ദിയും ആശംസിച്ചു.ICAR-Central Plantation Crops Research Institute
Kudlu.P.O,
Kasaragod,Kerala, 671124

Last Updated on : 21 / January / 2020


Phone : 04994-232894
Fax : 04994-232322
E-Mail :This email address is being protected from spambots. You need JavaScript enabled to view it. ,
This email address is being protected from spambots. You need JavaScript enabled to view it. ,
This email address is being protected from spambots. You need JavaScript enabled to view it.

5096766
Time: 2020-07-06 22:27:26

                   

Copyright © 2014 CPCRI. All Rights Reserved